മുംബൈ: ഗാന്ധി കുടുംബത്തിെൻറ എസ്.പി.ജി സുരക്ഷ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത ്തിനെതിരെ ശിവസേന മുഖപത്രമായ സാമ്ന. ഒരാളുടെ ജീവെൻറ കാര്യത്തിൽ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ചുവേണം തീരുമാനമെടുക്കാനെന്ന് മുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു.
ഡൽഹിയിലാണെങ്കിലും മഹാരാഷ്ട്രയിലാണെങ്കിലും പൊതുജനത്തിന് ഭയരഹിതമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കുകയാണ് വേണ്ടത്. അങ്ങനെ സാധ്യമായാൽ സുരക്ഷയുടെ വിഷയമേ വരുന്നില്ല. എന്നാൽ, പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും അവരുടെ സുരക്ഷ ഉപേക്ഷിക്കാൻ തയാറല്ല. ഗാന്ധി കുടുംബത്തിനുള്ള സുരക്ഷാഭീഷണി കുറഞ്ഞുവെന്നാണ് അഭ്യന്തര മന്ത്രാലയം പറയുന്നത്. കുറച്ചുമാസം മുമ്പാണ് കൊളംേബായിൽ ബോംബ് സ്ഫോടനം നടന്നത്. അതുകൊണ്ടാണ് ഗാന്ധി കുടുംബത്തിെൻറ സുരക്ഷയിൽ ആശങ്ക ഉയരുന്നതെന്ന് എഡിറ്റോറിയൽ പറയുന്നു.
ഗാന്ധി കുടുംബത്തിന് എസ്.പി.ജി സുരക്ഷ ഒഴിവാക്കി സെഡ് പ്ലസ് കാറ്റഗറിയിലെ സി.ആർ.പി.എഫ് സുരക്ഷ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.