ഹൈദരാബാദിൽ കൂളർ ഗോ​ഡൗണിന്​ തീപിടിച്ച്​ ആറു പേർ വെന്തുമരിച്ചു

ഹൈദരാബാദ്​: അട്ടാപൂരിൽ എയർ കൂളർ ഗോഡൗണിൽ തീപിടിച്ച്​ ആറു ജീവനക്കാർ വെന്തുമരിച്ചു.  ബുധനാഴ്​ച പുലർച്ചെ ​എ വൺ എയർ കൂളറി​​െൻറ ഫാക്​ടറി ഗോഡൗണിലാണ്​ സംഭവം. കൂളറുകളുടെ ഭാഗങ്ങൾ യോജിപ്പിക്കുന്ന ജീവനക്കാർ ഉറങ്ങിയിരുന്ന മുറിയിലെ ഫാനിൽ നിന്നുണ്ടായ ഷോട്ട്​ സർക്യൂട്ടിൽ നിന്നാണ്​ തീപിടുത്തമുണ്ടായതെന്നാണ്​ സൂചന. മുറി അകത്തുനിന്ന്​ അടച്ച നിലയിലായിരുന്നു.

മരിച്ച നാലുപേർ കമ്പനി ജീവനക്കാരും മറ്റ്​ രണ്ടുപേർ അവരുടെ സുഹൃത്തുക്കളാണെന്നുമാണ്​ വിവരം.

Tags:    
News Summary - six burned dead in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.