ചെന്നൈ: ആറു കോടിയുടെ ക്രമക്കേട് നടത്തിയ കേസിൽ മുൻ എം.എൽ.എ കെ. ചിന്നസാമി അറസ്റ്റിൽ. തിങ്കളാഴ്ച ചെന്നൈയിൽ കൊണ്ടുവന്ന ഇയാളെ എഗ്മോർ കോടതി റിമാൻഡ് ചെയ്തു. അണ്ണാ ഡി.എം.കെയുടെ തൊഴിലാളി സംഘടന ജനറൽ സെക്രട്ടറിയായപ്പോഴാണ് സംഘടനയുടെ ഫണ്ടിൽ തട്ടിപ്പ് നടത്തിയത്. ഫണ്ട് തിരിമറി ആരോപണമുയർന്നപ്പോൾ തന്നെ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയിരുന്നു.
2011ലെ തെരഞ്ഞെടുപ്പിൽ സിംഗാനല്ലൂർ മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കെപ്പട്ടത്. ചിന്നസാമിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.