ഇംഫാൽ: മണിപ്പൂരിലെ തൗബാൽ, ബിഷ്ണുപൂർ ജില്ലകളിൽ രണ്ട് നിരോധിത സംഘടനകളിൽപെട്ട ആറ് തീവ്രവാദികൾ പിടിയിൽ. കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടിയുടെ (പീപ്പിൾസ് വാർ ഗ്രൂപ്) അഞ്ച് തീവ്രവാദികളെ തൗബാലിലെ ചരംഗ്പത് മായൈ ലെയ്കയിൽനിന്നാണ് പിടികൂടിയത്.
തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി കേസുകളിൽ പ്രതികളാണിവർ. ഗ്രനേഡുൾപ്പെടെ വസ്തുക്കൾ ഇവരിൽനിന്ന് കണ്ടെടുത്തു. ബിഷ്ണുപൂർ ജില്ലയിലെ കുമ്പി പ്രദേശത്തുനിന്ന് പ്രെപാക് (പ്രോ) എന്ന സംഘടനയിൽപെട്ട തീവ്രവാദിയെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.