ന്യൂഡൽഹി: ആറു വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് മലപ്പുറം സ്വദേശിയായ ഭർത്താവിനെതിരെ യുവതി നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. പരാതിക്കു പിന്നാലെ ഡൽഹിയിൽ െഗസ്റ്റ്ഹൗസും ഹോട്ടലും നടത്തുന്ന ഇയാൾ കേരളത്തിലേക്ക് കടന്നുകളഞ്ഞതായി കോട്ടയം സ്വദേശിയായ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വേദനിക്കുന്നതായി കുട്ടി പറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് പീഡിപ്പിച്ച കാര്യം അറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ഭർത്താവ് തന്നെ മർദിച്ചു. എയിംസിൽ നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. ജനുവരി നാലിന് പരാതി നൽകിയെങ്കിലും പൊലീസും ഭർത്താവിനൊപ്പം നിൽക്കുകയായിരുന്നു. ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചു.
എന്നാൽ, മകളെ വീണ്ടും പീഡിപ്പിച്ചതോടെ ജനുവരി 24ന് ഡൽഹി വനിത കമീഷൻ മുഖേന പരാതി നൽകി. ഇതിനു പിന്നാലെ ഇയാൾ ഡൽഹി വിട്ടു. സാകേത് കോടതി ഉത്തരവിട്ടതിനെ തുടർന്ന് മാർച്ച് ആറിനാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തതെന്നും യുവതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.