ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളിൽ ആറുവയസ്സുകാരിയെ മേശമേൽ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്കൂളിലെ ശൗചാലയത്തിന് സമീപമുള്ള മുറിയിൽ ക്രൂരതക്കിരയായത്.
സംഭവത്തില്‍ കുട്ടിയുടെ പിതാവിെൻറ പരാതിയില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ സ്കൂളിലെ തൂപ്പുകാരാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ലൈംഗികാതിക്രമത്തെത്തുടര്‍ന്ന് പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്. കേസെടുത്തതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ബാര്‍മെര്‍ വനിത പൊലീസ് സ്റ്റേഷന് ഉദ്യോഗസ്ഥ അനിത റാണി വ്യക്തമാക്കി.
കുട്ടിയുടെ ശരീരത്തില്‍ ഗുരുതര പരിക്കുകള്‍ ഇല്ലെന്നും വിശദ പരിശോധന നടക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് സൂപ്രണ്ട് ഗഗന്‍ദീപ് സിംഗ്ല പറഞ്ഞു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥിനിയെ ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്.
ഇന്ത്യയിലെ സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെയാണ് പുതിയ സംഭവം. ഗുരുഗ്രാമിലെ റയാൻ ഇൻറർനാഷനൽ സ്കൂളിൽ എട്ടു വയസ്സുകാരനായ വിദ്യാർഥി കൊല്ലപ്പെട്ടതും മറ്റൊരിടത്ത് അഞ്ചു വയസ്സുകാരിയെ പ്യൂൺ ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
അധ്യാപകർ പെൺകുട്ടികൾക്കു നേരെ നടത്തിയ 56 ലൈംഗികാതിക്രമ േകസുകൾ കഴിഞ്ഞ മൂന്നു വർഷത്തിനിെട രജിസ്റ്റർ ചെയ്തതായി രാജസ്ഥാൻ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതിൽ ആരോപിതരായ 55 േപരെയും കുറ്റക്കാരെന്ന് വിധിച്ചിട്ടില്ലെന്നും പറയുന്നു. 36 കേസുകൾ ഇപ്പോഴും കോടതിയിൽ കെട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.