മുസഫർപുർ (ബിഹാർ): മുസഫർപുർ ശ്രീകൃഷ്ണ സർക്കാർ മെഡിക്കൽ കോളജിന് സമീപം കാട്ടിൽ നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന ്ന് വനത്തിൽ ആശുപത്രി അധികൃതരും പൊലീസും പരിശോധന നടത്തി.
ജീർണിച്ച നിലയിലുള്ള രണ്ടു മൃതദേഹങ്ങളും ബാക്കി അസ്ഥികൂടങ്ങളുമാണ് ചിതറിക്കിടക്കുന്ന നിലയിലും ചാക്കിലാക്കിയ നിലയിലും കണ്ടെത്തിയത്. ദഹിപ്പിക്കുകയോ മറമാടുകയോ ചെയ്യാത്തവയാണ് ഇവ.
അതേസമയം, പോസ്റ്റ്മോർട്ടം വിഭാഗമാണ് മൃതദേഹങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് ആശുപത്രി സൂപ്രണ്ട് എസ്.കെ. ഷാഹി അറിയിച്ചു. ‘‘മൃതദേഹങ്ങൾ ഇങ്ങനെ ഉപേക്ഷിച്ചത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. സംഭവത്തിൽ പോസ്റ്റ്മോർട്ടം വിഭാഗത്തിെൻറ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്’’ -സൂപ്രണ്ട് പറഞ്ഞു.
ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിയാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഇതു സംബന്ധിച്ച് റിപ്പാർട്ട് നൽകണമെന്നുമാണ് നിയമം. ഇങ്ങനെ റിപ്പോർട്ട് നൽകിയശേഷം മൃതദേഹം 72 മണിക്കൂർ വരെ പോസ്റ്റ്മോർട്ടം മുറിയിൽ സൂക്ഷിക്കാം.
ഇതിനുള്ളിൽ അവകാശികൾ ആരും എത്തിയില്ലെങ്കിൽ മൃതദേഹം സംസ്കരിക്കേണ്ട ഉത്തരവാദിത്തം പോസ്റ്റ്മോർട്ടം വിഭാഗത്തിനാണ് എന്നും ഷാഹി വ്യക്തമാക്കി.
മുസഫർപുർ മേഖലയിൽ പടർന്നുപിടിച്ച മസ്തികജ്വരം കാരണം ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ മാത്രം 128 പേരാണ് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.