ന്യൂഡൽഹി: തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ മുൻ രാജ്യസഭ എം.പിയും കോൺഗ്രസ് നേതാവുമായ സഞ്ജയ് നിരുപമിനെതിരെ വിചാരണ വേണമെന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. വ്യാഴാഴ്ച ഡൽഹിയിലെ പാട്യാല ഹൗസ് കോടതിയിൽ കേസിെൻറ വാദം കേൾക്കുന്ന വേളയിലാണ് സ്മൃതി ഇറാനി ഇൗ ആവശ്യം ഉന്നയിച്ചത്.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സ്മൃതി ഇറാനിയും സഞ്ജയ് നിരുപമും പരസ്പരം കേസ്കൊടുത്തിരുന്നു. കോടതി വാദം കേട്ടുകൊണ്ടിരിെക്ക, താൻ തർക്കം ഒത്തു തീർക്കാനോ, ക്ഷമ ചോദിക്കാനോ തയ്യാറാണെന്ന് സ്മൃതി കോടതിയിൽ പറഞ്ഞു. നിരുപമാണ് ആദ്യം അപകീർത്തികരമായ പരാമർശം നടത്തിയത്. ഇക്കാര്യത്തിൽ ക്ഷമയുടെ ചോദ്യമേ ഉദിക്കുന്നില്ലെന്നും കേസിൽ വിചാരണ വേണമെന്നും സ്മൃതി ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കൽ നാളെ നടക്കും.
2012ൽ മുംബൈ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആയിരിക്കെ ഒരു ടെലിവിഷൻ ചാനൽ സംവാദത്തിനിടെ സഞ്ജയ് നിരുപം സ്മൃതി ഇറാനിയെ കുറിച്ച് നടത്തിയ പരാമർശമാണ് കേസിനാധാരം. ‘‘ടെലിവിഷനിൽ നൃത്ത പരിപാടികൾക്ക് പണം ഇൗടാക്കിയിരുന്ന നിങ്ങൾ ഇപ്പോൾ തെരഞ്ഞെടുപ്പ് അവലോകന വിദഗ്ധ ആയിരിക്കുന്നു.’’ എന്നായിരുന്നു നിരുപമിെൻറ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.