ന്യൂഡൽഹി: അടുത്തിടെ നടന്ന ദേശീയ ചലച്ചിത്ര അവാർഡുദാന ചടങ്ങ് അടക്കം വിവാദമായ പശ്ചാത്തലത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്ന് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിതു. വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനാണ് പകരം ആ വകുപ്പിെൻറ സ്വതന്ത്ര ചുമതല.
അതേസമയം, ടെക്സ്െറ്റെൽ മന്ത്രാലയത്തിെൻറ ചുമതലകൂടി വഹിച്ചിരുന്ന സ്മൃതി ആ വകുപ്പിൽ തുടരും. ഇത് രണ്ടാം തവണയാണ് സ്മൃതിയെ പ്രധാന വകുപ്പിൽനിന്ന് മാറ്റുന്നത്. നേരത്തേ മനുഷ്യ വിഭവശേഷി മന്ത്രാലയത്തിെൻറ ചുമതലയിൽനിന്ന് അവരെ ടെക്സ്റ്റൈൽ മന്ത്രാലയത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിെൻറയും കോർപറേറ്റ്കാര്യ വകുപ്പിെൻറയും അധിക ചുമതല താൽക്കാലികമായി നൽകിയിട്ടുണ്ട്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് തിങ്കളാഴ്ച വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നതിനെ തുടർന്ന് വിശ്രമം അനിവാര്യമായതിനാലാണ് ഗോയലിന് ധനമന്ത്രിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
കുടിവെള്ള-ശുചിത്വ പരിപാലന സഹമന്ത്രി എസ്.എസ്. അഹ്ലുവാലിയയെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കി പകരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിെൻറ ചുമതല നൽകി. അൽഫോൻസ് കണ്ണന്താനത്തെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. കണ്ണന്താനം ടൂറിസം മന്ത്രിയായി തുടരുമെന്നും രാഷ്ട്രപതിഭവൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.