ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ അമേത്തിയിൽ പോരാട്ടം കനക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹു ൽ ഗാന്ധിക്കെതിരായ ബി.ജെ.പി സ്ഥാനാർഥി.
2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്മൃതി ഇറാനി അമേത്തിയില്‍ മത്സരിച്ചിര ുന്നുവെങ്കിലും ഒരു ലക്ഷം വോട്ടിന് പരാജയപ്പെടുകയായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ലീഡ് കുറക്കാൻ സ്മൃതിക്കായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സ്ഥാനാർഥി മൂന്ന് ലക്ഷം വോട്ടിന്റെ ലീഡിലായിരുന്നു വിജയിച്ചിരുന്നത്.
മത്സരിക്കാന്‍ വീണ്ടു അവസരം നല്‍കിയതിന് നരേന്ദ്ര മോദിക്കും അമിത് ഷാക്കും സ്മൃതി ട്വിറ്ററിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.
മൂന്നു ദിവസത്തെ കൂടിയാലോചനക്ക് ശേഷമാണ് ലോക്സഭയിലേക്കുള്ള 182 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി കഴിഞ്ഞദിവസം പുറത്തുവിട്ടത്.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്ന് 28 വീതം, കർണാടക -21, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 16 വീതം, കേരളം -13, അസം -എട്ട്, തമിഴ്നാട്, ഛത്തിസ്ഗഢ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ അഞ്ച് വീതം, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങളിൽ രണ്ടു വീതം, ഗുജറാത്ത്, സിക്കിം, മിസോറം, ലക്ഷദ്വീപ്, ദാദ്രാ നഗർഹവേലി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥാനാർഥി പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.