ന്യൂഡൽഹി: സമൂഹ മാധ്യമ ചട്ടങ്ങളിലെ ഭേദഗതി ജൂലൈ അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാൻ വൻകിട പ്ലാറ്റ്ഫോമുകൾ അവരുടേതായ അപ്പീൽ സമിതി സംവിധാനം ഏർപ്പെടുത്തുന്നതിനോട് യോജിപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ പരാതി പരിഹാര ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കെതിരെ അപ്പീൽ നൽകുന്നതിന് പ്രത്യേക സമിതി കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.