പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ഇത്തവണയും മോദി നടത്തിയ ഒരു പ്രസ്താവനയാണയാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പെങ്കടുത്ത് രാജ്യത്തിലേക്ക് തിരിച്ചെത്തിയ മോദിയെ കാത്തിരുന്നത് ഉച്ചകോടിയിൽ പറഞ്ഞ അബദ്ധത്തിെൻറ ട്രോളുകളായിരുന്നു.
2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 600 കോടിയാണെന്നാണ് മോദി ഡാവോസിൽ പറഞ്ഞത്. 120 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷെൻറ കണക്ക് പ്രകാരം 81.45 കോടി ഇന്ത്യക്കാർ മാത്രമേ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളൂ. മോദിയുടെ കോടിക്കണക്ക് കേട്ട് കണ്ണ് തള്ളിയ ട്രോളൻമാർ സമയം കളയാതെ സാമൂഹിക മാധ്യമങ്ങളിൽ മീമുകളുമായി എത്തുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇന്ത്യയിലെ 600 കോടി വോട്ടർമാരും ഒരു പാർട്ടിക്ക് വോട്ട് നൽകുകയും വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ വിജയിപ്പിച്ചെന്നുമാണ് മോദി പറഞ്ഞത്. പ്രസംഗത്തിൽ പറഞ്ഞത് പോരാതെ സംഗതി ട്വീറ്റും ചെയ്തതോടെ വിഷയം കൂടുതൽ പേരിലുമെത്തി. ട്രോൾ പേജുകൾ നിറഞ്ഞ 600 കോടി ട്രോളുകൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.