മുംബൈ: ഭീകരബന്ധം ആരോപിച്ച് െസാഹ്റാബുദ്ദീൻ ശൈഖിനെയും തുളസിറാം പ്രജാപതിയെയും വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിൽ രണ്ടു ഉദ്യോഗസ്ഥരെ കോടതി കുറ്റമുക്തരാക്കി. ഗുജറാത്തിലെ മുൻ െഎ.പി.എസ് ഒാഫിസർ ഡി.ജി. വൻസാരയെയും രാജസ്ഥാൻ കേഡർ െഎ.പി.എസ് ഒാഫിസർ എം.എൻ. ദിനേശിനെയുമാണ് സ്പെഷൽ സി.ബി.െഎ ജഡ്ജി സുനിൽകുമാർ എസ്. ശർമ കുറ്റമുക്തരാക്കിയത്. ഇതോടെ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ കുറ്റമുക്തരാക്കപ്പെട്ടവരുടെ എണ്ണം 15 ആയി.
ഗുജറാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവിയായിരുന്ന വൻസാര 2004ലെ ഇശ്റത് ജഹാന് വ്യാജഏറ്റുമുട്ടൽ കേസിലും പ്രതിയായിരുന്നു. 2007 ഏപ്രിൽ 24നാണ് ഇദ്ദേഹത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തത്. 2014 സെപ്റ്റംബറിൽ ജാമ്യം ലഭിച്ചു.
പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബയുമായി ബന്ധം ആരോപിച്ചാണ് 2005 നവംബറിൽ െസാഹ്റാബുദ്ദീൻ ശൈഖിെന വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഇദ്ദേഹവും ഭാര്യ കൗസർബിയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് പോകുന്നതിനിടെ ഹൈദരാബാദിൽനിന്ന് ഗുജറാത്ത് പൊലീസിെൻറ ഭീകരവിരുദ്ധസ്ക്വാഡ് തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ഗാന്ധിനഗറിൽവെച്ച് സൊഹ്റാബുദ്ദീനെ വധിക്കുകയുമായിരുന്നു. സംഭവത്തിൽ ദൃക്സാക്ഷിയായ തുളസിറാം പ്രജാപതിയെ 2006ൽ പൊലീസ് ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിൽ കൊലപ്പെടുത്തി.
സി.ബി.െഎയുടെ അപേക്ഷപ്രകാരമാണ് 2012 സെപ്റ്റംബറിൽ കേസിെൻറ വിചാരണ മുംബൈയിലേക്ക് മാറ്റിയത്. 2013ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സൊഹ്റാബുദ്ദീനെയും പ്രജാപതിയെയും വധിച്ച കേസുകൾ ഒരുമിച്ചാണ് പരിഗണിക്കുന്നത്. കുറ്റമുക്തരാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥരായ ഹിമാൻഷുസിങ്, ശ്യാംസിങ് ചരൺ എന്നിവർ നൽകിയ ഹരജി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. െസാഹ്റാബുദ്ദീനെ ഉൾപ്പെടെ വെടിവെച്ച സംഘത്തിലുണ്ടായിരുന്ന രാജസ്ഥാൻ പൊലീസ് സേനാംഗങ്ങളാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.