സുബോധ്​ കുമാർ സിങ്ങിനെ വെടിവെച്ചത്​ സൈനികനെന്ന്​ സൂചന

ലഖ്നോ (യു.പി): ബുലന്ദ്​ശഹറിൽ ഗോവധം ആരോപിച്ച്​ സംഘ്​പരിവാർ സംഘടനകൾ ആസൂത്രിതമായി നടത്തിയ ആക്രമണത്തിനിടെ പ ൊലീസ്​ ഇൻസ്​പെക്​ടർ സുബോധ് കുമാർ സിങ്​​ കൊല്ലപ്പെട്ടത്​ സൈനിക​ൻ ജീത്തു ഫൗജിയു​െട വെടിയേറ്റെന്ന്​ സംശയം. ഇ തുസംബന്ധിച്ച്​ പൊലീസിന്​ സുപ്രധാന വിവരങ്ങൾ ലഭിച്ചു. ബുലന്ദ്​ശഹറിന്​ സമീപം ഗ്രാമത്തിലെ കരിമ്പുപാടത്ത്​ കാല ിയുടെ അവശിഷ്​ടം കണ്ടെത്തിയതിനെത്തുടർന്നാണ് തിങ്കളാഴ്ച അക്രമം നടന്നത്​. കല്ലേറുകൊണ്ട സുബോധ്​കുമാറിനെ ആശുപ ത്രിയിലേക്ക്​ നീക്കു​േമ്പാഴാണ്​ തലക്ക്​ വെടി​േയറ്റത്​.

ആക്രമണത്തി​​​െൻറ വിഡിയോ ദൃശ്യങ്ങളിൽ കശ്​മീരിൽ സേവനം ചെയ്യുന്ന സൈനികൻ ജീത്തുവിനെ കാണാം. കൊലപാതകത്തിനുപിന്നിൽ ഇയാൾക്ക്​ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഗ്രാമീണർ നൽകിയ മൊഴിയാണ്​ കേസിൽ നിർണായക വഴിത്തിരിവായത്​. സംഘർഷ സ്​ഥലത്ത്​ എത്തിയ ജീത്തു വെടിയുതിർത്തെന്ന മൊഴി ലഭിച്ചതായി മീറത്ത്​ മേഖല ​െഎ.ജി രാം കുമാർ വാർത്ത ചാനലിനോട്​ പറഞ്ഞു. ജീത്തുവി​​​െൻറ പങ്ക്​ എസ്​.​െഎ.ടി അന്വേഷിക്കുന്നുണ്ട്​.

ഇൻസ്​പെക്​ടർ സുബോധ്​കുമാറി​​​െൻറ കൊലപാതകത്തിൽ അഞ്ചു പേരെകൂടി അറസ്​റ്റ്​ ചെയ്​തതായി ​െഎ.ജി എസ്​.കെ. ഭഗത്ത്​ പറഞ്ഞു. ചന്ദ്ര, രോഹിത്​, സോനു, നിതിൻ, ജിതേന്ദ്ര എന്നിരവരാണ്​ പിടിയിലായത്​. ഇതോടെ ഒമ്പതുപേർ അറസ്​റ്റിലായി. സിങി​​​െൻറ കൊലപാതകത്തിൽ സൈനികൻ ജീത്തുവിനെ പ്രതിചേർത്തതായി അദ്ദേഹം പറഞ്ഞു. ഇയാളെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്ന്​ ​െഎ.ജി അറിയിച്ചു.

സംഘർഷം നടന്ന മഹാവ്​ ഗ്രാമത്തിലാണ്​ ജീത്തു താമസിക്കുന്നത്​. സംഭവത്തിനുശേഷം കാണാതായ ഇയാളെ തേടി പൊലീസ്​ സംഘം ജമ്മു-കശ്​മീരിലേക്ക്​ പോയി​. കൊലപാതകം നടന്ന സമയത്ത് ജീത്തു സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നതായി ​െപാലീസിനു വിവരം ലഭിച്ചു. പൊലീസ്​ സംഘത്തെ ആൾക്കൂട്ടം ആക്രമിക്കുന്നതി​​​െൻറ നിരവധി വിഡിയോകൾ പുറത്തുവന്നു. ഒരു വിഡിയോയിൽ ജീത്തു ഫൗജിയോടു സാദൃശ്യമുള്ള ഒരാൾ സുബോധ് കുമാറിനു സമീപം നിൽക്കുന്നതും കാണാം.

അതിനിടെ, വിഡിയോ ദൃശ്യങ്ങളിൽനിന്നു ജീത്തുവിനെ തിരിച്ചറിയുന്നില്ലെന്ന്​ മാതാവ് രത്തൻ കൗർ പറഞ്ഞു​. പൊലീസ് വീട്ടിൽ കയറി പരിശോധിച്ചെന്നും എന്നാൽ മകൻ കാർഗിലിലാണെന്ന്​ മറുപടി പറഞ്ഞതായും രത്തൻ കൗർ പറഞ്ഞു.

കലാപക്കേസിൽ കണ്ടാലറിയാവുന്ന 60പേർക്കെതിരെ എഫ്​.​െഎ.ആർ. രജിസ്​റ്റർ ചെയ്​ത പൊലീസ്​ 28 പേരെ തിരിച്ചറിഞ്ഞു​. ഇതിൽ എട്ടുപേർ ബജ്​റംഗ്​ദൾ, വി.എച്ച്​.പി, യുവമോർച്ച പ്രവർത്തകരാണ്​. നാലു പേരെ അറസ്​റ്റ്​ ചെയ്​തു. മുഖ്യപ്രതി ബജ്​റംഗ്​ദൾ നേതാവ്​ യോഗേഷ്​ രാജ്​ അറസ്​റ്റിലായെന്ന റിപ്പോർട്ട്​ പൊലീസ്​ വീണ്ടും നിഷേധിച്ചു. ഇയാൾ ഒളിവിലാണെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Soldier Seen In Videos Allegedly Shot UP Cop, Fled To Kashmir- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.