ശ്രീനഗർ: ജമ്മുകശ്മീരിൽ നിയന്ത്രണരേഖക്കടുത്ത് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. നാല് സിവിലിയൻമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീരമൃത്യു വരിച്ച സൈനികരിൽ ഒരു ബി.എസ്.എഫ് എസ്.ഐയും ഉൾപ്പെടുന്നു.
ജമ്മുകശ്മീരിലെ ഗുരേസ് സെക്ടർ മുതൽ ഉറി സെക്ടർ വരെ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് സൈനികർ അറിയിച്ചു. ബന്ദിപോര ജില്ലയിലെ ഉറി, ഗുരേസ് സെക്ടറുകളിലും കുപ്വാര ജില്ലയിലെ കേരൻ സെക്ടറിലുമാണ് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 10 മുതൽ 12 പാക് സൈനികർക്ക് വരെ പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.നിരവധി പാക് ആർമി ബങ്കറുകൾ തകർത്തുവെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറാനുള്ള പാക് ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്നും ഇൗ ആഴ്ചയിൽ രണ്ടാം തവണയാണ് പാക് സൈനികർ ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.