ബംഗളൂരു: ദിവസവും അഞ്ചോ ആറോ തീവ്രവാദികളെ ഇന്ത്യ--പാക് അതിർത്തിയിൽ സൈന്യം വധിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ചുട്ട മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടതായും രാജ്നാഥ് സിങ് പറഞ്ഞു. പാകിസ്താൻ സൈനികർക്കെതിരെ ഇന്ത്യ ആക്രമണം അഴിച്ചുവിടരുത്. എന്നാൽ പാകിസ്താൻ ആക്രമണം നടത്തിയാൽ ഉചിതമായ മറുപടി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ ദുർബല രാജ്യമല്ല; ശക്തരാണ്. അയൽ രാജ്യമായ ചൈനയുമായുള്ള വിവാദ വിഷയങ്ങൾ പരിഹരിക്കാൻ സാധിക്കും. ധോക്ലാം വിഷയത്തിൽ എല്ലാവരും ഇന്ത്യ ^ ചൈന തർക്കം മുറുകുെമന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇന്ത്യക്ക് അത് പരിഹരിക്കാനായി. ഒരു ദുർബല രാജ്യമായിരുന്നു നാമെങ്കിൽ അത് സാധ്യമാകില്ലായിരുന്നുെവന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.