മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് തിരക്കിട്ട് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പരിഹസിച്ച് എന്‍.സി.പി അധ്യക്ഷൻ ശരദ് പവാര്‍. രാമക്ഷേത്രം പണിതാല്‍ ഉടന്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്ന് പവാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്റ്റ് അഞ്ചിന് 11.30നും 1.10നുമിടിയിൽ അയോധ്യയിലെത്തി ക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അയോധ്യയില്‍ മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
‘ചിലര്‍ കരുതുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ കോവിഡ് അവസാനിക്കുമെന്നാണ്. അതുകൊണ്ടാവണം അവർ അതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. എനിക്കറിയില്ല’, പവാര്‍ പരിഹസിച്ചു.
എന്‍റെ അഭിപ്രായത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.