ബലാത്സംഗ നിയമം ചില സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി

ഡെറാഡൂൺ: ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376ാം വകുപ്പ് സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി. പുരുഷ പങ്കാളികളുമായുള്ള തർക്കത്തിൽ സ്ത്രീകൾ ഐ.പി.സി സെക്ഷൻ 376(ബലാത്സംഗ നിയമം) ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ആശങ്ക.

ബലാത്സംഗ കേസിൽ ഒരാൾക്കെതി​രായ ക്രിമിനൽ നടപടികൾ റദ്ദാക്കിയുള്ള വിധിയിലാണ് ജസ്റ്റിസ് ശരത് കുമാർ ശർമ്മയുടെ പരാമർശം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസാണ് കോടതി റദ്ദാക്കിയത്. കേസിലെ പരാതിക്കാരിയും പ്രതിയും തമ്മിൽ 2005 മുതൽ ബന്ധമുണ്ടായിരുന്നു.

രണ്ട് പേരിൽ ഒരാൾക്ക് ജോലി ലഭിച്ചാൽ പരസ്പരം വിവാഹിതരാവമെന്ന ധാരണയിലായിരുന്നു ബന്ധം മുന്നോട്ട് പോയിരുന്നത്. ഇതിനിടെ പുരുഷ പങ്കാളി വേറെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിനിടെയാണ് 2020 ജൂൺ 30ന് പെൺകുട്ടി പരാതി നൽകിയത്. 

Tags:    
News Summary - ‘Some Women Exploit Laws Regarding Sexual Assault in Modern Society,’ Says Uttarakhand High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.