ന്യൂഡൽഹി: മുഖ്യമന്ത്രി നിതീഷ്കുമാർ ആണെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കുക വേറെ ആരെങ്കിലുമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് താരീഖ് അൻവർ. നേരത്തെ നിതീഷ് കുമാർ നല്ല നേതാവും മുഖ്യമന്ത്രിയുമായി ഉയർന്നുവന്നിരുന്നുവെങ്കിലും അദ്ദേഹം എൻ.ഡി.എയിൽ മോശം അവസ്ഥയിലാണെന്നും താരീഖ് പറഞ്ഞു.
'ബി.ജെ.പി ഗൂഡാലോചന നടത്തി അദ്ദേഹത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹം വീണ്ടും എൻ.ഡി.എ നേതാവായി, ഇനി നിതീഷിനെ റിമോട്ട് കൺട്രോൾ വഴി ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പാവയാവും' -അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുശേഷം നിതീഷ് കുമാർ വളരെ ദുർബലനായിത്തീർന്നിട്ടുണ്ട്. ഇനി അദ്ദേഹം പൂർണമായും ബി.ജെ.പിയെ ആശ്രയിക്കും. അവർ പറയുന്ന രീതിയിൽ ചലിക്കേണ്ടിയിരിക്കും -താരീഖ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.