ന്യൂഡൽഹി: ലോക്സഭ മുൻ സ്പീക്കറും പാർലമെൻറിൽ ദീർഘകാലം ‘ചുകപ്പൻ ശബ്ദ’വുമായിരുന്ന സോമനാഥ് ചാറ്റർജിക്ക് അനുശോചനക്കുറിപ്പിൽ സി.പി.എം ‘സഖാവ്’ എന്ന പദവിപോലും അനുവദിച്ചു നൽകിയില്ല.
യു.പി.എ ഭരണകാലത്ത് പാർട്ടി താൽപര്യത്തിന് വിരുദ്ധമായി സ്പീക്കർ സ്ഥാനത്ത് തുടർന്ന സോമനാഥ് ചാറ്റർജിയെ സി.പി.എം 10 വർഷം മുമ്പ് പുറത്താക്കിയിരുന്നു. എന്നാൽ, സി.പി.എമ്മിെൻറ മുൻ കേന്ദ്രകമ്മിറ്റിയംഗവും 10 തവണ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ പശ്ചിമബംഗാളിൽനിന്ന് ജയിച്ച മികച്ച പാർലമെേൻററിയനുമായിരുന്നു സോമനാഥ് ചാറ്റർജി.
‘മുൻ സ്പീക്കറും 10 തവണ ലോക്സഭാംഗവുമായിരുന്ന’ സോമനാഥ് ചാറ്റർജിയുടെ നിര്യാണത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതായി പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ‘‘ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കും മതേതര ജനാധിപത്യത്തിനും ഫെഡറലിസത്തിനും വേണ്ടി പോരാടുന്നതിൽ നിർണായക പങ്കുവഹിച്ച പ്രമുഖ പാർലമെേൻററിയനാണ് സോമനാഥ് ചാറ്റർജി. മികച്ച അഭിഭാഷകൻ കൂടിയായ അദ്ദേഹം തൊഴിലാളി വർഗത്തിനും ദരിദ്രർക്കും നീതി ഉറപ്പുവരുത്തുന്നതിന് പ്രയത്നിച്ചു.
ഭാര്യെയയും കുട്ടികെളയും പോളിറ്റ് ബ്യൂേറാ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’’ -പി.ബി പറഞ്ഞു. സി.പി.എമ്മുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ച് ഒരു വരിയില്ല. സഖാവ് എന്ന പദവിയും പി.ബി അനുവദിച്ചു കൊടുത്തില്ല. എന്നാൽ, പശ്ചിമബംഗാളിലെ പല നേതാക്കളും പിതൃതുല്യനായ നേതാവ് എന്നാണ് സ്വന്തംനിലക്ക് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
2008ൽ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട സോമനാഥ് ചാറ്റർജിക്ക് സ്പീക്കർ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ശേഷമുള്ള കാലാവധി ഒറ്റപ്പെടലിെൻറതായിരുന്നു. അദ്ദേഹത്തിനു ശേഷം പാർട്ടി കാഴ്ചപ്പാട് ഫലപ്രദമായി അവതരിപ്പിക്കാൻ പറ്റിയ നേതാവ് ഇല്ലാതെപോയ ദാരിദ്ര്യം സി.പി.എമ്മിനെ ഇന്നും വേട്ടയാടുകയും ചെയ്യുന്നു.
40 വർഷേത്താളം നീണ്ട ലോക്സഭ ജീവിതത്തിലൂടെ പാർട്ടിക്ക് അതീതമായ ബന്ധങ്ങളും ആദരവും ഭരണ, പ്രതിപക്ഷ നിരയിൽനിന്ന് നേടിയെടുക്കാൻ സോമനാഥ് ചാറ്റർജിക്കു കഴിഞ്ഞിരുന്നു. പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ജ്യോതി ബസുവുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. എന്നാൽ, പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സോമനാഥും പാർട്ടി നേതൃത്വവുമായുള്ള ബന്ധങ്ങൾ മോശമായി.
സി.പി.െഎക്ക് ‘സഖാവ്’ തന്നെ
ന്യൂഡൽഹി: സോമനാഥ് ചാറ്റർജിയോടുള്ള സി.പി.എമ്മിെൻറ സമീപനമല്ല എന്തായാലും സി.പി.െഎക്ക്. അദ്ദേഹം ‘സഖാവ്’ തന്നെ. ‘സഖാവ് സോമനാഥ് ചാറ്റർജി’യുടെ വേർപാടിൽ സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി തീവ്രദുഃഖം പ്രകടിപ്പിച്ചു.
ഇടത്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ പ്രഗല്ഭനായ നേതാവും ലോക്സഭ സ്പീക്കറാവുന്ന ആദ്യ കമ്യൂണിസ്റ്റുമാണ് അദ്ദേഹമെന്ന് സുധാകർ റെഡ്ഡി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ ഫലപ്രദമായി അദ്ദേഹം പാർലമെൻറിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ഇടതുപക്ഷത്തിനും പാർലമെൻററി ജനാധിപത്യ സംവിധാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിെൻറ വേർപാടെന്ന് സി.പി.െഎ വിശദീകരിച്ചു.
ആണവകരാർ പ്രശ്നത്തിൽ യു.പി.എ സർക്കാറിനുള്ള പുറംപിന്തുണ സി.പി.എം പിൻവലിച്ചപ്പോൾ കാരാട്ടിെൻറയും മറ്റും താൽപര്യത്തിനു വിരുദ്ധമായി ചാറ്റർജി സ്പീക്കർ സ്ഥാനത്തു തുടർന്നു.
സ്പീക്കർ എന്ന നിലയിൽ താൻ എല്ലാ പാർട്ടിക്കും അതീതനാണെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. അത് കോൺഗ്രസിന് വലിയ ആശ്വാസമായി. ചാറ്റർജിയുടെ അധ്യക്ഷതയിലാണ് ഇടതു പിന്തുണയില്ലാതെ മൻമോഹൻ സിങ് സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് നേടിയത്.
അതിനെല്ലാമൊടുവിലായിരുന്നു പുറത്താക്കൽ. പക്ഷേ, കാലാവധി പൂർത്തിയാക്കാതെ ചാറ്റർജി സ്പീക്കർ സ്ഥാനം ഒഴിഞ്ഞില്ല. പാർട്ടിയിൽനിന്ന് പുറത്താക്കിയതിൽ സി.പി.എമ്മിെൻറ പ്രതികാരം അവസാനിച്ചില്ല. അദ്ദേഹത്തിെൻറ ബോൽപുർ മണ്ഡലം പിന്നാക്ക സംവരണ മണ്ഡലമായി മാറി.
അതോടെ ചാറ്റർജിക്ക് മത്സരിക്കാൻ കഴിയാതെയായി. സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായപ്പോൾ ചാറ്റർജിയെ പാർട്ടി തിരിച്ചെടുക്കാൻ പോകുന്നുവെന്ന അടക്കം പറച്ചിലുകൾ ഉണ്ടായിരുന്നു. എന്നാൽ, അതിന് ചാറ്റർജി താൽപര്യപ്പെട്ടില്ല. അങ്ങനെ പാർട്ടിക്ക് അനഭിമതനും ആദരണീയനുമായി ഒരു വിടവാങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.