അമേത്തി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ മത്സരിക്കുന്നത് പാർട്ടി നേതാവ് ഹാജി സുൽത്താ ൻ ഖാൻെറ മകൻ ഹാജി ഹാരൂൺ റഷീദ്. 1991ൽ രാജീവ് ഗാന്ധിയേയും 1998ൽ സോണിയ ഗാന്ധിയേയും പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒ പ്പു വെച്ച പ്രാദേശിക കോൺഗ്രസ് നേതാവാണ് ഹാജി സുൽത്താൻ. എന്നാൽ അമേത്തിയിൽ പ്രദേശിക നേതാക്കളെയും മുസ്‍ലിം സമുദായത്തെയും അവഗണിക്കുന്നതിനെതിരെയാണ് ഹാരുൺ റഷീദ് രാഹുലിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
‘കോൺഗ്രസ് ഞങ്ങളെ അകറ്റി നിർത്തുകയും അവഗണിക്കുകയും ചെയ്യുന്നു. പ്രദേശത്തിെൻറ വികസനത്തിനു വേണ്ടിയോ മുസ്‍ലിം സമുദായത്തിനു വേണ്ടിയോ കോൺഗ്രസ് ചെറുവിരൽ അനക്കുന്നില്ല. മണ്ഡലത്തിൽ 6.5 ലക്ഷം മുസ്‍ലിം വോട്ടർമാരാണുള്ളത്. അവരെല്ലാം ഇത്തവണ കോൺഗ്രസിനെതിരെ വോട്ട് ചെയ്യു’മെന്നും ഹാരുൺ റഷീദ് പ്രതികരിച്ചു. പിതാവ് ഹാജി സുൽത്താൻ ഖാൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ് ഹാരൂൺ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
രണ്ടാം തവണയും ബി.ജെ.പി സ്ഥാനാർഥിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിനെ നേരിടുക. എന്നാൽ മുസ്‍ലിം സമുദായത്തെ പ്രതിനിധീകരിച്ച് ഹാരൂൺ റഷീദ് വിമതനായി മത്സരിക്കാൻ തീരുമാനിച്ചത് കോൺഗ്രസിന് വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.