ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദ് കാന്ധലവിയുടെ മകനെ ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തബ്ലീഗ് ജമാഅത്തിെൻറ പ്രവർത്തനത്തെ കുറിച്ചും അംഗങ്ങളെ കുറിച്ചും വിവരം ശേഖരിക്കാനാണ് രണ്ടുമണിക്കൂർ ചോദ്യം ചെയ്തത്.
മൗലാന സഅദിന് എയിംസിലോ സർട്ടിഫൈഡ് ആശുപത്രിയിലോ കൊറോണ വൈറസ് പരിശോധന നടത്തണമെന്നും മകനോട് പൊലീസ് നിർദേശിച്ചു. അദ്ദേഹത്തിന് കോവിഡ് ഇല്ലെന്ന് സ്വകാര്യ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
സംഘടന ആസ്ഥാനമായ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. സംഭവത്തിൽ സഅദ് കാന്ധലവി ഉൾപ്പെടെ ഏഴ് പേർക്കെതിരെ മാർച്ച് 31ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. മർകസിെൻറ ദൈനംദിന പ്രവർത്തനം കൈകാര്യം ചെയ്ത 20 അംഗങ്ങളുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.