കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വിവാദങ്ങൾക്ക് തുടക്കമിട്ട് മല്ലികാർജുൻ ഖാർഗെ. ദേശീയ വാർത്താ ഏജൻസിയോട് മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രതികരണമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സോണിയ ഗാന്ധി വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് തന്നോട് പാർട്ടിയെ നയിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് ഖാർഗെയുടെ അവകാശവാദം. ഗാന്ധി കുടുംബം ആരെയും വ്യക്തിപരമായി പിന്തുണക്കില്ല എന്ന പ്രഖ്യാപനത്തിന് അപകീർത്തികരമാവുകയാണ് ഖാർഗെയുടെ വെളിപ്പെടുത്തൽ.
ഹൈക്കമാന്റിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും കോൺഗ്രസ് കേന്ദ്രനേതൃത്വം മല്ലികാർജുൻ ഖാർഗെക്ക് ഒപ്പമാണെന്നും ഖാർഗെ നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാണ്. അതേസമയം ശശി തരൂരും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. അനായാസ വിജയം പ്രതീക്ഷിക്കുന്നവരെ ഞെട്ടിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് തരൂർ പറയുന്നു. വിഷയത്തിൽ തരൂർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രചാരണങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ എത്തുന്ന തരൂരിനോട് മുതിർന്ന നേതാക്കൾ ഒക്കെയും മുഖംതിരിഞ്ഞുനിൽക്കുകയാണ്. ഖാർഗെയുടെ വെളിപ്പെടുത്തലോടെ ഹൈകമാൻഡിനെ പിണക്കാതിരിക്കാൻ കൂടുതൽ പേർ തരൂരിനെ പിന്തുണക്കുന്നതിന് മടിക്കും എന്നും ഔദ്യോഗിക വിഭാഗം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.