സോണിയ ഗാന്ധി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍നിന്നാണ് സോണിയ മടങ്ങിയത്.

വ്യാഴാഴ്ച വൈകുന്നേരം ഏഴോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഫെബ്രുവരിയില്‍ ഇതേ ആശുപത്രിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.