കാത്തിരുന്ന് കാണാം...എക്സിറ്റ് പോളിനെ കുറിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന് ഹാട്രിക് പ്രവചിക്കുന്നതാണ് പ്രധാന എക്സിറ്റ് പോളുകളെങ്കിലും പ്രതീക്ഷ കൈവിടാതെ ഇൻഡ്യ സഖ്യം. എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്നാണ് ഭൂരിഭാഗം ഇൻഡ്യ സഖ്യം നേതാക്കളും അഭിപ്രായപ്പെട്ടത്. സമാന അഭിപ്രായം തന്നെയാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കും. ഞങ്ങൾ കാത്തിരിക്കുകയാണ്. നമുക്ക് കാത്തിരുന്ന് കാണാം...എക്സിറ്റ് പോളിൽ നിന്ന് തീർത്തും വിപരീതമായിരിക്കും എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷ.-എന്നായിരുന്നു എക്സിറ്റ് പോളിനെ കുറിച്ച് സോണിയയുടെ പ്രതികരണം.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാധിയുടെ 100ാം ജൻമദിനാചരണ ചടങ്ങിൽ പ​ങ്കെടുക്കാൻ ഡൽഹിയിലെ ഡി.കെ.എ ഓഫിസിലെത്തിയതായിരുന്നു സോണിയ. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‍വാദി പാർട്ടി രാം ഗോപാൽ യാദവ് എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. മുതിർന്ന ഡി.​എം.കെ നേതാക്കളായ ടി.ആർ. ബാലു, തിരുച്ചി ശിവ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിനായി ഡി.എം.കെ ഓഫിസിലെത്തിയിരുന്നു.​

എക്സിറ്റ് പോൾ മോദി പോളാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഇൻഡ്യ സഖ്യത്തിന് 295 സീറ്റുകൾ ലഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 543 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്.

Tags:    
News Summary - Sonia Gandhi responds to exit polls ahead of counting day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.