ന്യൂഡൽഹി: മെയ് 3 ന് ലോക്ഡൗൺ അവസാനിച്ചാൽ കോവിഡ് വ്യാപനം തടയുന്നതിന് എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ക േന്ദ്ര സർക്കാറിന് ഒരു ധാരണയുമില്ലെന്ന് കോൺഗ്രസ് പ്രസിഡൻറ് സോണിയാ ഗാന്ധി. കോൺഗ്രസ് വർക്കിങ് കമ്മിറ് റിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അവർ. കോൺഗ്രസ് നൽകിയ നിർദേശങ്ങൾ പൂർണമായും ഉൾകൊള്ളാൻ സർക ്കാർ തയാറായില്ലെന്നും അവർ പറഞ്ഞു.
‘ലോക്ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ പ്രധാനമന്ത്രിക്ക് പല തവണ കത്ത് നൽകി. ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ മുഴുവൻ പിന്തുണയും ഉറപ്പ് നൽകി. എന്നാൽ, കോൺഗ്രസ് നൽകിയ നിർദേശങ്ങളോട് വളരെ കുറച്ച് മാത്രമാണ് സർക്കാർ പ്രതികരിച്ചത്’ -സോണിയ പറഞ്ഞു.
ദുരിതം അനുഭവിക്കുന്നവരോട് ദയയില്ലാതെയാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്്. കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന കോൺഗ്രസിെൻറ ആവശ്യം സർക്കാർ നിരസിക്കുകയായിരുന്നു. കോൺഗ്രസ് നിർദേശങ്ങൾ മുന്നോട്ട് വെച്ചത് മുഖ്യമന്ത്രിമാരുടെ അടക്കം അഭിപ്രായങ്ങൾ പരിഗണിച്ചാണ്.
മെയ് 3 ന് അപ്പുറത്തേക്ക് ഇൗയവസ്ഥയിലുള്ള ലോക്ഡൗൺ നീേട്ടണ്ടി വരികയാണെങ്കിൽ ദുരിതം വിവരണാതീതമായിരിക്കുമെന്നും അവർ ചൂണ്ടികാട്ടി.
ഇൗ ദുരന്തമുഖത്തും വെറുപ്പും വിഭാഗീയ ചിന്തകളും പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ നീക്കം പ്രതിരോധിക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.