പനജി: വായു മലിനീകരണവും കോവിഡ് വ്യാപനവും രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനം വിട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുലും ഗോവയിലെത്തി. രോഗത്തിൽ ആശങ്കയുണ്ടായതിനെതുടർന്ന് ഡോക്‌ടർമാരുടെ ഉപദേശത്തെ തുടർന്നാണ് സോണിയ ഡൽഹിവിട്ടതെന്നാണ് വിവരം.
കുറച്ചു കാലമായി സോണിയഗാന്ധിക്ക് നെഞ്ചിൽ അണുബാധയുണ്ട്. ഇതിനായുളള ചികിത്സ തുടരുകയായിരുന്നു. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലും തുടർന്ന് അമേരിക്കയിലും സോണിയ ചികിത്സ തേടിയിരുന്നു. എന്നാൽ നെഞ്ചിലെ വിട്ടുമാറാത്ത അണുബാധ കണക്കിലെടുത്ത് സോണിയയോട് ഡൽഹിയിൽനിന്ന് മാറിനിൽക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. പാർട്ടി വൃത്തങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 30ന് സോണിയയെ ദില്ലിയിലെ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആഗസ്റ്റിലായിരുന്നു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായത്. ഡൽഹിയിൽ വായു മലിനീകരണം കുറയുന്നത് വരെ ഇവർ ഗോവയിൽ തങ്ങിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.