വ്യാജ വാർത്ത; ഫേസ്​ബുക്​ പേജ്​ അഡ്​മിൻ അറസ്​റ്റിൽ

ശ്രീനഗർ: കശ്മീരിൽ വ്യാജ വാർത്ത പോസ്റ്റ് ചെയ്ത ഫേസ്ബുക് പേജ് അഡ്മിൻ അറസ്റ്റിൽ. കശ്മീരിലെ ജെ.കെ ന്യൂസ് ഫേസ്ബുക് പേജിെൻറ അഡ്മിൻ ഹംസ ഫാറൂഖ് എന്നയാളെയാണ് സോപോർ പൊലീസ് അറസ്റ്റ് ചെയ്തത്.   

ഏപ്രിൽ 18ന് പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നായിരുന്നു ഫാറൂഖ് വാർത്ത നൽകിയത്.  

ഫേസ്ബുക്കിലൂടെയും വാട്സാപിലൂടെയും വ്യപകമായി പ്രചരിച്ച വാർത്ത  അടിസ്ഥാന രഹിതവും വ്യാജവുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Sopore police arrested admin of Facebook page

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.