കള്ളവണ്ടി കയറിയവരെ പിടികൂടി 46.31 കോടി പിഴയിട്ട് സൗത്ത് വെസ്റ്റ് റെയിൽവേ

മംഗളൂരു: ടിക്കറ്റെടുക്കാതെ തീവണ്ടികളിൽ സഞ്ചരിച്ച 6,27,014 യാത്രക്കാരിൽ നിന്ന് സൗത്ത് വെസ്റ്റ് റെയിൽവേ 46.31 കോടി രൂപ പിഴയീടാക്കി. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്.

മുൻ വർഷത്തേക്കാൾ 9.95 ശതമാനം വർധനയുണ്ടായതായി റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത് സൗത്ത് വെസ്റ്റ് റെയിൽവേയുടെ റെക്കോഡ് വരുമാനമാണ്. കഴിഞ്ഞ മാസം മാത്രം 72,041 യാത്രക്കാരിൽ നിന്ന് 5.13 കോടി രൂപ ഈടാക്കി.

കൊങ്കൺ റെയിൽവേ കഴിഞ്ഞ മൂന്നു മാസത്തിൽ 5,66,99,107 രൂപ ഈടാക്കിയതായി റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 18,446 യാത്രക്കാരിൽ നിന്നാണ് ഇത്രയും തുക. കഴിഞ്ഞ മാസം മാത്രം 1,95,64,926 രൂപ ഈടാക്കി.  

Tags:    
News Summary - south west railway collects 46 crore from ticketless passangers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.