ചണ്ഡ്ഗഢ്: ഹരിയാനയിലെ നൂഹിൽ വർഗീയ സംഘർഷം ഉടലെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം മുതിർന്ന അഭിഭാഷകനും പൗരാവകാശ പ്രവർത്തകനുമായ റംസാൻ ചൗധരി ജനങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ടെന്ന് ഉറപ്പ്നൽകി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ജൂലൈ 27ന് സമാധാന ചർച്ചയിലും ചൗധരി പങ്കെടുത്തിരുന്നു.
അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഉഷ കുൻഡുവിന്റെ അധ്യക്ഷതയിൽ ജില്ല സെക്രട്ടേറിയറ്റിൽ നടന്ന സമാധാന യോഗത്തിൽ 20 ഓളം സമുദായ നേതാക്കളും പങ്കെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നൂഹിൽ സാമുദായി സംഘർഷം സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽകാണുന്നുണ്ട്. എന്നാൽ അത് തടയാൻ എല്ലാ തരത്തിലും തയാറാണെന്നും എ.എസ്.പി യോഗത്തിൽ പറഞ്ഞു. ഇക്കാര്യമാണ് ചൗധരി ജൂലൈ 29ന് ഫേസ്ബുക്കിൽ കുറിച്ചത്. അതിന്റെ പിറ്റേന്നാണ് നൂഹിൽ വർഗീയ സംഘർഷം ആളിക്കത്തിയത്. പൊലീസ് സംരക്ഷണമുണ്ടെന്ന് ഉറപ്പു ലഭിച്ചിട്ടും ഇത്തരമൊരു സംഭവമുണ്ടായത് ഭീകരമാണെന്ന് ചൗധരി പറഞ്ഞു.
നൂഹിൽ മാത്രമല്ല അയൽ ജില്ലകളിലേക്കും കലാപം പടരുന്നത് തടയാൻ ഹരിയാനപൊലീസ് പരാജയപ്പെട്ടു. പൊലീസ് കമ്മീഷണർ അവധിയിലായിരുന്നതിനാൽ എ.എസ്.പിക്കായിരുന്നു ചുമതല. പൊലീസുകാരിൽ പലരും വി.ഐ.പി സുരക്ഷ ജോലികളിലായിരുന്നു. അതും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് വെല്ലുവിളിയായി. കലാപമുണ്ടാകുമെന്ന് മുൻ കാണാൻ പൊലീസിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, അത് നിയന്ത്രിക്കാനും കഴിയാതെ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.