ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സമാജ് വാദി-ആർ.എൽ.ഡി സഖ്യം. 29 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
നേരത്തെ, കോൺഗ്രസ് 125 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കിയിരുന്നു. പത്ത് സീറ്റുകളിൽ എസ്.പി സ്ഥാനാർഥികളും 19 സീറ്റുകളിൽ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്. മീററ്റ്, ബാഘ്പത്, കൈരാന, ഷാമ്ലി, ലോനി, അലിഖണ്ഡ്, ആഗ്ര ഉൾപ്പെടെയുള്ള സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യാഴാഴ്ച രാവിലെ യോഗം ചേർന്ന് 172 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ അന്തിമപട്ടിക തയാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെയും പാർട്ടി മത്സരിപ്പിക്കുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. നിലവിൽ ഇരുവരും കൗൺസിൽ അംഗങ്ങളാണ്. ആദിത്യനാഥ് അയോധ്യയിൽ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.