ലോക്സഭയോട് കോപിച്ച് സ്പീക്കർ ഓം ബിർല, സഭയിൽ എത്തിയില്ല

ന്യൂഡൽഹി: തുടർച്ചയായി പാർലമെന്‍റ് നടപടികൾ നിർത്തിവെക്കേണ്ടി വരുന്നതിൽ സഭയോട് കോപിച്ച് ലോക്സഭ സ്പീക്കർ ഓം ബിർല. ബുധനാഴ്ച അദ്ദേഹം സഭയിൽ എത്തിയില്ല. സഭാധ്യക്ഷന്‍റെ പാനലിലെ മറ്റുള്ളവരാണ് ചെയറിലിരുന്ന് നടപടികൾ നിയന്ത്രിച്ചത്. സ്പീക്കറുടെ അസാന്നിധ്യത്തിൽ ബുധനാഴ്ചയും സഭ കലഹിച്ചു പിരിയുകയായിരുന്നു.

മഴക്കാല പാർലമെന്‍റ് സമ്മേളനം തുടങ്ങിയ കഴിഞ്ഞ മാസം 20 മുതൽ ഇതുവരെ ഒരു ദിവസം പോലും സഭാ നടപടികൾ ബഹളമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതും അവിശ്വാസപ്രമേയ ചർച്ച വൈകിപ്പിക്കുന്നതും മൂലം രോഷാകുലരായ പ്രതിപക്ഷ മുന്നണി എം.പിമാർ പ്ലക്കാർഡുയർത്തി മുദ്രാവാക്യവുമായി നടുത്തളത്തിൽ തന്നെ. സർക്കാറാകട്ടെ, ബഹളം വകവെക്കാതെ മിനിട്ടുകൾക്കകം ബില്ലുകൾ പാസാക്കി. ഡൽഹി ഓർഡിനൻസ് ബിൽ അടുത്ത ദിവസം ചർച്ചക്ക് എടുക്കുകയുമാണ്.

അതേസമയം, രാജ്യസഭയിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാത്തതിലും മണിപ്പൂർ ചർച്ച നടക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷ മുന്നണി എം.പിമാർ ബുധനാഴ്ചയും ഇറങ്ങിപ്പോക്ക് നടത്തി. 

Tags:    
News Summary - Speaker Om Birla did not attend the meeting in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.