മറ്റൊരു സ്​റ്റാൻ സ്വാമി വേണ്ടെന്ന്​ കോടതി; സചിൻ വാസെക്ക്​ ചികിത്സക്ക്​ അനുമതി

മുംബൈ: മുൻ പൊലീസ്​ ഉദ്യോഗസ്​ഥൻ സചിൻ വാസെയെ എൻ.​െഎ.എ കസ്​റ്റഡിയിൽ വിടണമെന്ന ആവശ്യം തള്ളിയ പ്രത്യേക കോടതി അദ്ദേഹത്തിന്​ ചികിത്സക്ക്​ അനുമതി നൽകി. ഹൃദ്രോഗത്തിന്​ ചികിത്സ തേടിയ 49കാരനായ സചിനെ കസ്​റ്റഡിയിൽ കിട്ടണമെന്ന വാദമുയർത്തിയപ്പോഴാണ്​ മറ്റൊരു സ്​റ്റാൻ സ്വാമി ഇനി വേണ്ടെന്ന നിലപാട്​ പ്രത്യേക ജഡ്​ജി പ്രശാന്ത്​ ആർ. സിത്രെ എടുത്തത്​.

തുടർന്ന്​ ​അദ്ദേഹത്തിന്​ താണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ അനുമതി നൽകി. ജുഡീഷ്യൽ കസ്​റ്റഡിയിൽ ജയിലിൽ കഴിയുകയാണ്​ വാ​െസ. അദ്ദേഹത്തിന്​ ഉടൻ ഹൃദയശസ്​ത്രക്രിയ വേണ്ടിവരുമെന്ന ഡോക്​ടർമാരുടെ നിർദേശം അഭിഭാഷകർ ഉന്നയിച്ചു.

ജുഡീഷ്യൽ കസ്​റ്റഡിയിലിരിക്കെ വിദഗ്​ധ ചികിത്സ കിട്ടാതെ മനുഷ്യാവകാശപ്രവർത്തകൻ ഫാ. സ്​റ്റാൻ സ്വാമി മരിച്ചത്​ ഏറെ വിവാദമായിരുന്നു. അത്​ ചൂണ്ടിക്കാട്ടിയാണ്​ മറ്റൊരു സ്​റ്റാൻ സ്വാമി വേണ്ടെന്ന നിലപാട്​ കോടതി എടുത്തത്​. മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിലാണ്​ മുംബൈ പൊലീസ് ഉദ്യോഗസ്ഥനായ സചിൻ വാസെ അറസ്​റ്റിലായത്​. 

Tags:    
News Summary - Special court allows Sachin Vaze to undergo heart surgery at a private hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.