മധ്യപ്രദേശ്​ പീഡനം: കേസ്​ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും

മന്ദ്​സൗർ: മധ്യപ്രദേശിലെ മന്ദ്​സൗറിൽ എട്ടു വയസ്സുകാരിയെ സ്​കൂളിൽ നിന്ന്​ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​ത കേസ്​ പ്രത്യേക അന്വേഷണ സംഘം (എസ്​.​െഎ.ടി) അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട്​ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ്​ പ്രദേശവാസികളായ രണ്ടു പേരെ അറസ്​റ്റു ചെയ്​തിരുന്നു.

ബയ്യു എന്ന ഇർഫാൻ(20), ആസിഫ്​(24) എന്നിവരാണ്​ പിടിയിലായത്​. ഇവരെ റിമാൻഡ്​ ചെയ്​തിരിക്കുകയാണ്​. സംഭവം വലിയ ജനരോഷത്തിനു കാരണമാവുകയും പെൺകുട്ടിക്ക്​ നീതി തേടി ആയിരങ്ങൾ തെരുവിലിറങ്ങുകയും ചെയ്​തിരുന്നു. ​പെൺകുട്ടിയുടെ ചികിത്സാ ചിലവുകളും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്ന്​ മധ്യപ്രദേശ്​ വനിത-ശിശു വികസന വകുപ്പു മന്ത്രി അർച്ചന ചിറ്റ്​നിസ്​ വാഗ്​ദാനം ചെയ്​തു. 

അതേ സമയം,ത​​​െൻറ മകൻ നിരപരാധിയാണെന്നാണ്​ താൻ വിശ്വസിക്കുന്നതെന്നും കേസ്​ സി.ബി.​െഎ അന്വേഷിക്കണമെന്നും കേസിലെ രണ്ടാം പ്രതി ആസിഫി​​​െൻറ മാതാവ്​ ആവശ്യ​പ്പെട്ടു. മകൻ കുറ്റവാളിയാണെന്ന്​ തെളിഞ്ഞാൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്നും അവർ പറഞ്ഞു.

ജൂൺ 26നായിരുന്നു കേസിനാസ്​പദമായ സംഭവം. പിതാവ്​ കുറച്ചക​െല കാത്തു നിൽക്കുന്നുണ്ടെന്നും തങ്ങൾ പിതാവി​​െൻറ അടു​​ത്തെത്തിക്കാമെന്നും പറഞ്ഞ്​ പറ്റിച്ച്​ ​പെൺകുട്ടിയെ സ്​കൂളിൽ നിന്ന് പ്രതികൾ​ മധുരം നൽകി  കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു

Tags:    
News Summary - Special Investigation Team will investigate Mandsaur rape case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.