മാർച്ച്​ 31 മുതൽ സർവീസ്​ നിർത്തുമോ; നിലപാട്​ വ്യക്​തമാക്കി റെയിൽവേ

ന്യൂഡൽഹി: മാർച്ച്​ 31 മുതൽ സ്​പെഷ്യൽ ട്രെയിനുകളുടെ സർവീസ്​ നിർത്തുമെന്ന പ്രചാരണത്തിന്​ മറുപടിയുമായി ഇന്ത്യൻ റെയിൽവേ. അത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന്​ ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്​ പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും റെയിൽവേ വ്യക്​തമാക്കി.

സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളാണ്​ പ്രചരിക്കുന്നത്​. വാർത്തകൾക്കായി റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും റെയിൽവേ അറിയിച്ചു.

ഇപ്പോൾ ​സ്​പെഷ്യൽ ട്രെയിനുകളായി സർവീസ്​ നടത്തുന്ന എക്​സ്​പ്രസ്​, സബർബൻ ട്രെയിനുകൾ തുടരുമെന്ന്​ റെയിൽവേ അറിയിച്ചു. കോവിഡിന്​ ശേഷം ഇതുവരെ ഇന്ത്യൻ റെയിൽവേ സർവീസ് പൂർണമായും​ പുനഃരാരംഭിച്ചിട്ടില്ല. 

Tags:    
News Summary - Special trains to be cancelled from March 31? Check what Indian Railways has to say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.