അധികാരങ്ങൾ
പാർലമെൻററി ജനാധിപത്യസംവിധാനമുള്ള ഇന്ത്യയിൽ സർക്കാറിെൻറ അധികാരം പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാണ്. എന്നാൽ, പ്രഥമപൗരനായ രാഷ്ട്രപതി രാഷ്ട്രത്തലവനും പ്രതിരോധസേനകളുടെ തലവനുമാണ്. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും കാവലാളായിരിക്കുക എന്നതാണ് രാഷ്ട്രപതിയുടെ കർത്തവ്യം. രാഷ്ട്രപതി പാർട്ടികൾക്ക് അതീതനാണ്.
പാർലമെൻറിെൻറ ഭാഗമാണെങ്കിലും രാഷ്ട്രപതി ലോക്സഭയിലോ രാജ്യസഭയിലോ ഇരിക്കുകയോ ചർച്ചകളിൽ പെങ്കടുക്കുകയോ ചെയ്യുന്ന പതിവില്ല. എന്നാൽ, ഇരുസഭകളുടെയും സമ്മേളനം വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ്. ഒാരോ പൊതുതെരഞ്ഞെടുപ്പിനുശേഷവും പാർലമെൻറിെൻറ പ്രഥമസമ്മേളനത്തിലും ഒാരോ വർഷത്തെയും ആദ്യസമ്മേളനത്തിലും ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിലും രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിക്കണം.
പാർലമെൻറിെൻറ ഒാരോ സഭയെയും പ്രത്യേകമായോ ഇരുസഭകളെയും സംയുക്തമായോ അഭിസംബോധന ചെയ്യാം. സമ്മേളനങ്ങൾ നിർത്തിവെക്കാനും ലോക്സഭ പിരിച്ചുവിടാനും അധികാരമുണ്ട്.
സഭകൾ സമ്മേളിക്കാത്ത അവസരങ്ങളിൽ ഒാർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരമുണ്ട്. ഇരുസഭകളും പാസാക്കിയ ബിൽ നിയമമാകുന്നത് രാഷ്ട്രപതി ഒപ്പിടുേമ്പാഴാണ്. ചില പ്രത്യേകതരം ബില്ലുകൾ രാഷ്ട്രപതിയുടെ നിർദേശം ലഭിച്ചശേഷമേ അവതരിപ്പിക്കാനും ചർച്ചക്കെടുക്കാനും അനുവാദമുള്ളൂ.
ആനുകൂല്യങ്ങൾ
ഭരണഘടനപ്രകാരം 10,000 രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം. 1998ൽ ഇത് 50,000 രൂപയാക്കി ഉയർത്തി. 2008 സെപ്റ്റംബർ 11ന് ശമ്പളം ഒന്നര ലക്ഷമാക്കി ഉയർത്തി. ഒാരോ ബജറ്റിലും 22.5 കോടി രൂപ രാഷ്ട്രപതിയുടെ പരിചരണത്തിനായി നീക്കിവെക്കാറുണ്ട്.
യോഗ്യതകൾ
ഇന്ത്യൻ പൗരനായിരിക്കണം. 35 വയസ്സ് പൂർത്തിയായിരിക്കണം. ലോക്സഭാംഗമാകാനുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ ഉദ്യോഗസ്ഥനായിരിക്കരുത്. സ്ഥാനാർഥിയെ കുറഞ്ഞത് 50 വോട്ടർമാർ ചേർന്ന് നിർദേശിക്കണം. 50 വോട്ടർമാർ പിന്തുണക്കുകയും വേണം. 15,000 രൂപ കെട്ടിവെക്കണം. അഞ്ചുവർഷമാണ് രാഷ്ട്രപതിയുടെ കാലാവധി. കാലാവധി തീർന്നാലും പിൻഗാമി അധികാരമേറ്റെടുക്കുംവരെ നിലവിലെ രാഷ്ട്രപതി അധികാരത്തിൽ തുടരും.
രാഷ്ട്രപതിമാർ നേടിയ വോട്ട് ശതമാനം
1. ഡോ. രാജേന്ദ്രപ്രസാദ് (1952): 83.8
(1957): 99.3
2. ഡോ. സർവേപ്പള്ളി
രാധാകൃഷ്ണൻ: 98.3
3. ഡോ. സാകിർ ഹുസൈൻ: 56.2
4. വരാഹഗിരി വെങ്കിടഗിരി: 50.2
5. ഡോ. ഫക്രുദ്ദീൻ അലി
അഹ്മദ്: 80.2
6. നീലം സഞ്ജീവ റെഡ്ഡി: എതിരില്ല
7. ഗ്യാനി സെയിൽ സിങ്: 72.7
8. രാമസ്വാമി വെങ്കട്ടരാമൻ: 72.3
9. ഡോ. ശങ്കർ ദയാൽ ശർമ: 64.4
10. കെ.ആർ. നാരായണൻ: 95
11. ഡോ. എ.പി.ജെ.
അബ്ദുൽ കലാം: 89.6
12. പ്രതിഭ ദേവിസിങ് പാട്ടീൽ: 65.8
13. പ്രണബ് മുഖർജി: 69.3
14. രാം നാഥ് കോവിന്ദ്: 65.65
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.