ന്യൂഡൽഹി: താൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി നിഷേധിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നതുകൊണ്ടാണ് താൻ രാഷ്ട്രീയത്തിൽ വന്നത്. കോൺഗ്രസ് വിടുന്നതിനെക്കാൾ താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ ട്വീറ്റ് ചെയ്തു.
പ്രണബ് മുഖർജി വ്യാഴാഴ്ച നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നതിലും അവർ എതിർപ്പ് അറിയിച്ചു. ബി.ജെ.പിക്കും സംഘ്പരിവാറിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനാണ് സന്ദർശനം അവസരമൊരുക്കുന്നത്. അദ്ദേഹത്തിെൻറ പ്രസംഗം മറന്നുപോയേക്കാം. എന്നാൽ, അതിെൻറ ദൃശ്യങ്ങൾ എന്നും നിലനിൽക്കും. ബി.ജെ.പി ഇത് ഉപയോഗിച്ച് തെറ്റായ വാർത്തകളും ഉൗഹാപോഹങ്ങളും പ്രചരിപ്പിക്കും. ഇത് അതിെൻറ തുടക്കമാണ്. ഇന്നത്തെ സംഭവത്തോടെ അദ്ദേഹം അത് മനസ്സിലാക്കിയിട്ടുണ്ടാകുമെന്നും അവർ ട്വീറ്റ്ചെയ്തു.
2019ൽ ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ ശർമിഷ്ഠ മത്സരിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തത്. 2014ലാണ് ശർമിഷ്ഠ കോൺഗ്രസിൽ ചേർന്നത്. 2015ൽ ഇവർ കോൺഗ്രസ് സ്ഥാനാർഥിയായി ഡൽഹി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ‘ആപ്’ നേതാവ് സൗരബ് ഭരദ്വാജിനോട് പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.