ന്യൂഡൽഹി: വിദേശയാത്രകളും വാചകകസർത്തുമല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും ചെയ്തിട്ടില്ലെന്ന് ഡൽഹ ി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ അഞ്ചു വർഷം വിദേശയാത്രകളല്ലാതെ ഒന്നും ചെയ്യാത്തതുകൊണ്ടണ് വ്യാജ ദേശീയതയുടെ പേരിൽ വോട്ട് ചോദിക്കുന്നതെന്നും കെജ്രിവാൾ ട്വിറ്ററിലൂടെ ആരോപിച്ചു.
ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുമെന്ന് 2014 ൽ മോദി വാഗ്ദാനം ചെയ്തിരുന്നു. അത് പാലിക്കാൻ തയാറാകാതിരുന്നത് എന്തുകൊണ്ട്? ബി.ജെ.പി എന്തുകൊണ്ടാണ് പ്രത്യേക ഓർഡിനൻസ് ഇറക്കി ഡൽഹിയിലെ അനധികൃത നിർമാണം തടയാതിരുന്നത്? എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോദിയെ സ്തുതിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അറിയാൻ ഡൽഹിയിെല ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ആം ആദ്മി സർക്കാർ നിഷ്്ക്രിയമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെയാണ് കെജ്രിവാളിെൻറ മറുപടി. ഒരോ മേഖലയിലും തെൻറ സർക്കാർ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.