ഇന്ത്യയിൽ 12 ലക്ഷത്തോടടുത്ത് കോവിഡ് കേസുകൾ; പുതുതായി 37,724 രോഗികൾ, മരണം 648

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപോർട്ട് ചെയ്തത് 648 കോവിഡ് മരണങ്ങൾ. 37,724 പുതിയ കേസുകളും റിപോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,92,915 ലെത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 28,697 പേരാണ് മരിച്ചത്. നിലവിൽ 4,11,133 പേരാണ് ചികിത്സയിലുള്ളത്. 7,53,050 പേർ രോഗമുക്തരായി. ഇന്ത്യയിൽ രോഗമുക്തി 63.1 ശതമാനമാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 12,276 മരണങ്ങളാണ് രേഖപ്പെടുത്തിയത്, ആകെ കേസുകൾ 3,27,031. രണ്ടാമതുള്ള തമിഴ്നാട്ടിൽ 1,80,643 കേസുകളും ഡൽഹിയിൽ 1,25,096 കേസുകളുമാണ് റിപോർട്ട് ചെയ്തത്. യഥാക്രമം 2626, 3690 പേരുമാണ് ഇവിടങ്ങളിൽ മരിച്ചത്. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കനുസരിച്ച് ജൂലൈ 21 വരെ 1,47,24,546 സാമ്പ്ളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം പരിശോധിച്ചത് 3,43,243 സാമ്പ്ളുകളാണ്.

Tags:    
News Summary - With spike of 37,724 cases, India's COVID-19 tally reaches 11,92,915

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.