ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഒറ്റ ഡോസ് വാക്സിനാകാനൊരുങ്ങി സ്പുട്നിക് ലൈറ്റ്. റഷ്യയുടെ വാക്സിന് അനുമതി നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് വിവരം. വാക്സിൻ ഇറക്കുമതി നടത്തുന്ന ഇന്ത്യയിലെ ഡോ.റെഡ്ഡീസ് ഗ്രൂപ്പ് ജൂണിൽ വാക്സിൻ ഇന്ത്യയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
ഗാമേലയ ഇൻസ്റ്റിറ്റ്യുട്ടുമായി ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സ്പുട്നിക് ലൈറ്റിന് റഷ്യയിൽ അനുമതി ലഭിച്ചിട്ടുണ്ട്. 79.4 ശതമാനമാണ് വാക്സിെൻറ ഫലപ്രാപ്തി. ഇത് ഒറ്റ ഡോസ് വാക്സിനാണെന്നും ഡോ.റെഡ്ഡീസ് സി.ഇ.ഒ ദീപക് സപാര പറഞ്ഞു.
വാക്സിെൻറ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റഷ്യ കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഇന്ത്യൻ ഏജൻസികളുമായി ചർച്ച നടത്തും. വാക്സിൻ ഇന്ത്യയിലെത്തിയാൽ അത് രാജ്യത്തിെൻറ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.റെഡ്ഡീസ് അറിയിച്ചു. നേരത്തെ സ്പുട്നിക് വാക്സിെൻറ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. വൈകാതെ ഇതിെൻറ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. 995 രൂപയാണ് വാക്സിെൻറ ഇന്ത്യയിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.