സ്​പുട്​നിക്​ വാക്​സിൻ അടുത്തയാഴ്​ച വിപണിയിലെത്തും

ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​-5 അടുത്തയാഴ്​ച വിപണിയിലെത്തുമെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോൾ. വാക്​സി​െൻറ ആദ്യ ബാച്ച്​ ഇന്ത്യയിലെത്തി. വൈകാതെ കൂടുതൽ ബാച്ചുകൾ റഷ്യയിൽ നിന്നും ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്​പുട്​നിക്​ വാക്​സി​െൻറ നിർമാണം ജൂലൈയിൽ ഇന്ത്യയിൽ ആരംഭിക്കും. 15.6 ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ നിർമിക്കാനാണ്​ ഇന്ത്യ ലക്ഷ്യമിടുന്നത്​. ഡോ.റെഡ്ഡി ​ലബോറിട്ടറീസായിരിക്കും ഇന്ത്യക്ക്​ വേണ്ടി വാക്​സിൻ നിർമിക്കുക.

അടുത്ത അഞ്ച്​ മാസത്തിനുള്ളിൽ രണ്ട്​ ബില്യൺ ഡോസ്​ വാക്​സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്നും വി.കെ പോൾ പറഞ്ഞു. ഏപ്രിൽ 12നാണ്​ സ്​പുട്​നിക്​ വാക്​സിന്​ കേന്ദ്രസർക്കാർ അനുമതി നൽകിയത്​. ഏകദേശം 91 ശതമാനമാണ്​ സ്​പുട്​നിക്​ വാക്​സി​െൻറ ഫലപ്രാപ്​തി.

Tags:    
News Summary - Sputnik V Covid-19 vaccine to be available in market from next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.