ജയ്പൂർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ഇന്ത്യൻ സൈന്യത്തിന് യൂനിഫോം വിൽക്കുന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽനിന്നുള്ള ആനന്ദ് രാജ് സിങ് (22) ആണ് പിടിയിലായത്. ഇയാൾ പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയിലെ മൂന്ന് വനിത ഏജന്റുമാർക്ക് സമൂഹ മാധ്യമം വഴി സൈന്യത്തിന്റെ സുപ്രധാന വിവരങ്ങൾ കൈമാറിയതായി ഇന്റലിജൻസ് എ.ഡി.ജി.പി സഞ്ജയ് അഗർവാൾ പറഞ്ഞു.
ശ്രീ ഗംഗാനഗറിലെ സൂറത്ത്ഗഡ് ആർമി കന്റോൺമെന്റിന് പുറത്ത് ആനന്ദ് രാജ് സിങ് യൂനിഫോം സ്റ്റോർ നടത്തിയിരുന്നു. എന്നാൽ, കുറച്ച് മുമ്പ്, ഇയാൾ കടപൂട്ടി ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. ഈ കാലയളവിലും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുടെ വനിത ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പകരമായി പണം ആവശ്യപ്പെട്ടിരുന്നതായും എ.ഡി.ജി.പി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.