ബംഗളൂരൂ: നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തര കർണാടകയിലെ കോൺഗ്രസിെൻറ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് സ്ഥാനം എസ്.ആർ. പാട്ടീൽ രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്തികരമായ പ്രകടനം കോൺഗ്രസിന് നടത്താനായില്ലെന്നും ഇതിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ ദിവസങ്ങൾക്കുമുമ്പ് തന്നെ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള ഇ-മെയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ചിരുന്നുവെന്നും എസ്.ആർ. പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര കർണാടകയിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നേടാനായിരുന്നെങ്കിൽ സ്വന്തമായി സർക്കാർ രൂപവത്കരിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാട്ടീലിെൻറ രാജിയെ സംബന്ധിച്ച് കോൺഗ്രസ് ഹൈകമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടുതവണ മന്ത്രിമാരായ കോൺഗ്രസ് നേതാക്കൾ വീണ്ടും മന്ത്രി ആകേെണ്ടന്ന നിർദേശം കഴിഞ്ഞദിവസം വന്നതിനുശേഷമാണ് പാർട്ടിക്കകത്ത് പ്രശ്നങ്ങളുണ്ടെന്ന സൂചന നൽകികൊണ്ട് എസ്.ആർ. പാട്ടീലിെൻറ രാജി പ്രഖ്യാപനം വന്നത്. ലിംഗായത്ത് സമുദായത്തിന് ഏറെ സ്വാധീനമുള്ള ഉത്തര കർണാടകയിൽ ആകെ 16 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.
ബെളഗാവി (8), ബാഗൽകോട്ട് (2), വിജയപുര (3), ഗദഗ് (1), ധർവാദ് (2) എന്നിങ്ങനെയാണ് ഉത്തര കർണാടകയിലെ കോൺഗ്രസ് നേടിയ സീറ്റുകളുടെ എണ്ണം. അതേസമയം, 27 സീറ്റുകളാണ് അഞ്ച് ഉത്തര കർണാടക ജില്ലകളിൽനിന്നായി ബി.ജെ.പി. നേടിയത്. ലിംഗായത്ത് വിഭാഗക്കാരിൽ ഏറെ സ്വാധീനമുള്ള എസ്.ആർ. പാട്ടീലിനെ ഉത്തര കർണാടകയിലെ പ്രചാരണ ചുമതല ഏൽപ്പിച്ചതും സീറ്റുകൾ പരമാവധി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ലിംഗായത്ത് വിഭാഗത്തിന് മത-ന്യൂനപക്ഷ പദവി നൽകി വോട്ടുകൾ കോൺഗ്രസ് പാളയത്തിലെത്തിക്കാമെന്ന സിദ്ധരാമയ്യ സർക്കാറിെൻറ കണക്കുകൂട്ടലും തെരഞ്ഞെടുപ്പിൽ പിഴച്ചിരുന്നു.
എസ്.ആർ. പാട്ടീലിനെ കെ.പി.സി.സി പ്രസിഡൻറാക്കാനുള്ള മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമ്മർദതന്ത്രമാണെന്ന വാർത്തയെയും പാട്ടീൽ തള്ളിക്കളഞ്ഞു. കോൺഗ്രസ് പാർട്ടിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും പാർട്ടി തരുന്ന ഏതു പദവിയും സ്വീകരിക്കാൻ തയാറാണെന്നും പാട്ടീൽ വ്യക്തമാക്കി. സിദ്ധരാമയ്യ സർക്കാറിെല ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, അടിസ്ഥാന സൗകര്യവികസനം, ആസൂത്രണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു എസ്.ആർ. പാട്ടീൽ.
എന്നാൽ, പാട്ടീലിെൻറ രാജിവാർത്ത വന്നതോടെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിെൻറ പതനത്തിന് തുടക്കമായെന്നാണ് കർണാടക ബി.ജെ.പി പ്രതികരിച്ചത്. ജനങ്ങളെ വിഡ്ഢികളാക്കി ജനവിധിക്കെതിരായി, അധികാരത്തിനായി അത്യാഗ്രഹം കാണിച്ച സർക്കാറിെൻറ പതനത്തിന് തുടക്കമായെന്ന് ബി.ജെ.പി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.