അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തമിഴ്‌നാട്ടിലെ 28 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 24 മണിക്കൂറിനിടെ രണ്ട് സംഭവങ്ങളിലായാണ് തൊഴിലാളികൾ അറസ്റ്റിലായത്.
തമിഴ്നാട്ടിൽ നിന്നുള്ള 16 മത്സ്യത്തൊഴിലാളികൾ നാല് ബോട്ടുകളുമായി പാക്ക് കടലിടുക്കിലെ ദ്വീപായ നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു. ഇവരെ ശ്രീലങ്കൻ നാവികസേന വളയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ മയിലാട്ടി തുറമുഖത്ത് എത്തിച്ച ശേഷം ബോട്ടുകൾ കാരെനഗർ നേവി ക്യാമ്പിലേക്ക് മാറ്റി.
രണ്ടാമത്തെ സംഭവത്തിൽ, മാർച്ച് 23ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട 12 മത്സ്യത്തൊഴിലാളികളെ ഇരനൈത്തീവിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്ന് ശ്രീലങ്കൻ നാവികസേന ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.