ആർട്ട്​ ഒാഫ്​ ലിവിങ്​ പരിപാടി: യമുനതടത്തിന്​ ഗുരുതര നാശമെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: ശ്രീ.ശ്രീ രവിശങ്കർ നേതൃത്വത്തിലുള്ള ആർട്ട് ഒാഫ് ലിവിങ് നടത്തിയ പരിപാടിക്ക് ശേഷം യമുന തടത്തിന് ഗുരതര നാശമുണ്ടായതായി വിദഗ്ധ സമിതി റിപ്പോർട്ട്. യമുനതടം പൂർവസ്ഥിതിയിലാക്കണമെങ്കിൽ 13.29  കോടി രൂപ െചലവാവുമെന്ന് ഗ്രീൻ ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിന് പത്തുവർഷമെങ്കിലും എടുക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖറി​െൻറ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. യമുനതടം പൂർവസ്ഥിതിയിലാക്കണമെങ്കിൽ കഠിന പ്രയത്നം ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. നദിയുടെ പടിഞ്ഞാറ് വശത്തുള്ള 300 എക്കർ സമതലവും കിഴക്ക് വശത്തുള്ള 120 എക്കറിനുമാണ് ഗുരതരമായ നാശ നഷ്ടങ്ങളുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് രവി ശങ്കറി​െൻറ നേതൃത്വത്തിലുള്ള ആർട്ട് ഒാഫ് ലിവിങ് യമുന നദിതീരത്ത് സാംസ്കാരിക പരിപാടി നടത്തിയത്. പാരിസ്ഥിതിക നിയമങ്ങൾ പാലിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഗ്രീൻ ട്രൈബ്യൂണൽ ഫെസ്റ്റിവെല്ലിന് അഞ്ച് കോടി രൂപ പിഴയിട്ടിരുന്നു. സംഭവത്തിന് ശേഷം വിവിധ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളിലെല്ലാം യമുന നദിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടായതായി കണ്ടെത്തിയിരുന്നു.

 

Tags:    
News Summary - Sri Sri’s Art of Living event destroyed Yamuna floodplains, restoration to cost Rs 13 crore: NGT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.