ഗുവാഹതി: സുരക്ഷിത താവളം തേടി ബി.ജെ.പി ഭരിക്കുന്ന അസമിലെത്തിയ ശിവസേന എം.എൽ.എമാർ ഉടൻ സംസ്ഥാനം വിട്ടുപോകണമെന്ന് കോൺഗ്രസ് നേതാവ് ഭുപൻ കുമാർ ബോറ. പ്രളയം സംസ്ഥാനത്തെ കടുത്ത ദുരിതത്തിൽ മുക്കിയ സമയത്ത് സംസ്ഥാന സർക്കാറിന് ജനങ്ങളുടെ കാര്യം നോക്കേണ്ടതുണ്ടെന്നും അതിനാൽ മഹാരാഷ്ട്ര എം.എൽ.എമാർ ഇവിടെ തങ്ങുന്നത് ശരിയല്ലെന്നും ഷിൻഡെക്കെഴുതിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ 'രാഷ്ട്രീയ കുതിരക്കച്ചവട'ത്തെ വളംവെക്കുന്നയാളാണെന്നും സർക്കാർ ജനങ്ങളുടെ വിഷയം ഏറ്റെടുക്കേണ്ട സമയത്ത് ഷിൻഡെയെയും കൂടെയുള്ള എം.എൽ.എമാരെയും നോക്കേണ്ടിവരുന്നത് തടസ്സമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''അതിമാരകമാണ് സംസ്ഥാനത്ത് പ്രളയ ദുരിതം. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 106 പേർ മരിച്ചിട്ടുണ്ട്. 32 ജില്ലകളിലെ 55 ലക്ഷം പേർ ദുരിതബാധിതരാണ്. ഇതുപോലൊരു സമയത്ത് തലസ്ഥാന നഗരത്തിൽ നിങ്ങളുണ്ടാകുമ്പോൾ രാജകീയ ആതിഥ്യവുമായി സർക്കാർ കൂടെ നിൽക്കുന്നത് ശരിയല്ല. അംഗീകരിക്കാനുമാകില്ല. മൂല്യങ്ങൾക്ക് വില കൽപിക്കുന്ന നാട്ടിൽ വന്നാണ് മഹാരാഷ്ട്രയിലെ ജനം തെരഞ്ഞെടുത്ത മന്ത്രിസഭയെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്''- കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.