ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്തണ്ടത് പ്രാദേശിക- ആഗോള സുരക്ഷക്ക് ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സുരക്ഷാഭീഷണിയും ഭൂരാഷ്ട്രതന്ത്രത്തിലെ പ്രതിസന്ധികളും നിലവിൽ ഇന്ത്യയുടെ സമുദ്രസുരക്ഷക്ക് ഭീഷണിയാകുന്നുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ഉന്നത കമാന്‍റേഴ്സുമായുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന രാജ്നാഥ് സിങ് ഇന്തോ-പസഫിക് മേഖലയിൽ വരുത്തേണ്ട സ്വതന്ത്രനയങ്ങളെ കുറിച്ച് പറഞ്ഞു. "ഇന്ത്യയിൽ, കോസ്റ്റ് ഗാർഡിന്‍റെ പ്രവർത്തനം മികച്ചതാണ്. ഇന്ത്യൻ നാവിക സേനയുടെയും പ്രാദേശിക ഭരണകൂടത്തിന്‍റെയും സഹകരണത്താൽ കഴിഞ്ഞ 14 വർഷത്തിനിടെ തീരദേശ സുരക്ഷയിൽ പിഴവുകളുണ്ടായിട്ടില്ല," അദ്ദേഹം പറഞ്ഞു. 2008 മുംബൈ ആക്രമണത്തിന് ശേഷം ഒരിക്കൽ പോലും കടൽ മാർഗം ഭീകരപ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
സമുദ്രസുരക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച 'സാഗർ' എന്ന പദ്ധതി, ദേശീയ താൽപര്യങ്ങളും സമുദ്രാതിർത്തി സംരക്ഷണത്തിലും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പങ്ക്, ആഴക്കടൽ പര്യടനങ്ങൾ എന്നിവയെ കുറിച്ചും രാജ്നാഥ് സിങ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.