ബംഗളൂരു: സഹപ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബംഗളൂരു മെട്രോ റെയിൽ ജീവനക്കാർ നടത്തിയ പണിമുടക്കിൽ പൊതുഗതാഗതം തടസപ്പെട്ടു. രാവിലെ അഞ്ചു മണി മുതൽ ബംഗളൂരു നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മെട്രോ സർവീസുകൾ പ്രവർത്തിക്കുന്നില്ല. മെട്രോ റെയിൽ ജീവനക്കാരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ മിന്നൽ സമരം നടത്തുന്നത്.
മെട്രോ ജീവനക്കാരായ 35 പേരെയാണ് പൊലീസ് മർദിച്ചത്. സുരക്ഷാ ചുമതലയുള്ള പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചിരുന്നു. ബാക്കിയുള്ള രണ്ടു പേരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ സമര രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.