ചെന്നൈ: തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കുതിരക്കച്ചവടത്തിന് മുതിരില്ലെന്ന് ഡിഎംകെ വർക്കിംഗ് പ്രസിസന്‍റ് എം.കെ. സ്റ്റാലിൻ. പിൻവാതിലിലൂടെ അധികാരം പിടിച്ചെടുക്കില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഉടൻ ഇടപെടണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ആർക്കും പിന്തുണ നൽകുന്നില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ശശികലക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠമാണ്. രാഷ്ട്രീയക്കാർ ഇനി അഴിമിതി ചെയ്യാതെ പൊതുജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.