തമിഴ്‌നാട് ഗവർണർക്ക് വീണ്ടും നീറ്റ് വിരുദ്ധ ബിൽ അയക്കാൻ തീരുമാനിച്ച് സ്റ്റാലിൻ

നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനായി ഗവർണർ ആർ. എൻ രവിക്ക് വീണ്ടും നീറ്റ് വിരുദ്ധ ബിൽ അയക്കാൻ തീരുമാനിച്ച് സ്റ്റാലിൻ. ശനിയാഴ്ച തമിഴ്നാട് നിയമസഭയിൽ നടന്ന യോഗത്തിൽ ഏകകണ്ഠമായാണ് ബിൽ അയക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ ബിൽ വീണ്ടും പാസാക്കാനും ഗവർണർക്ക് അയച്ച് രാഷ്ട്രപതിയുടെ അനുമതി നേടാനുമുള്ള പ്രമേയം പാസാക്കി.

മുഖ്യ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും തമിഴ്‌നാട്ടിൽ നീറ്റ് ടെസ്റ്റ് റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നിയമനടപടികൾക്കും പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി യോഗത്തിൽ പങ്കെടുത്തിട്ടില്ല.

Tags:    
News Summary - Stalin-led meet resolves to send anti-NEET Bill again to Tamil Nadu Guv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.